- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ജീവനൊടുക്കിയതു വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്ന്; ജയേഷിനെ വനിതാ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തതായും വെട്ടി പരുക്കേൽപ്പിച്ചതായും ഭാര്യ: 36കാരന്റെ മരണത്തിൽ പരാതി നൽകി ഭാര്യ
കോഴിക്കോട്: ഭർത്താവ് ആത്മഹത്യ ചെയ്തത് വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്നെന്നു ഭാര്യ. ടിപ്പർ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിലാണു വനിതാ സുഹൃത്തിനെതിരെ ഭാര്യ ദീപ ആരോപണം ഉന്നയിച്ചത്. മാസങ്ങളായി ജയേഷ് വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുക ആയിരുന്നു. ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജയേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബാലുശ്ശേരി പൊലീസിൽ ഭാര്യ ദീപ പരാതി നൽകി. മരിക്കുന്നതിന്റെ തലേന്നു വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്തതായും ഇടതു കയ്യിൽ വെട്ടി പരുക്കേൽപ്പിച്ചതായും ഭാര്യ പരാതിയിൽ പറയുന്നുണ്ട്.
ജയേഷിന്റെ വനിതാ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയതായും ഭാര്യ പറയുന്നു. ജയേഷ് മരിച്ച വിവരം അറിഞ്ഞപ്പോൾ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായി കുടുംബം പറയുന്നു.



