പൂയപ്പള്ളി: പതിനഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉമ്മന്നൂർ മത്തായിമുക്ക് ഞാറക്കൽ കോളനിയിൽ പാലോട്ടുകോണം ചരുവിള വീട്ടിൽ മനു (35) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി വീടിനു സമീപം കുട്ടികളുടെ കളികൾ കണ്ടുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം.

ഈ സമയം ഇവിടേക്ക് എത്തിയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെറുമാറുകയും സമീപത്തെത്തി കടന്നു പിടിച്ചശേഷം വസ്ത്രം പിടിച്ചു കീറുകയും ചെയ്തു. അക്രമത്തിനിരയായ പെൺകുട്ടിയും മറ്റു കുട്ടികളും നിലവിളിച്ചു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.ടി.ബിജു, എസ്‌ഐ അഭിലാഷ്, എസ്‌ഐമാരായ അനിൽകുമാർ, ചന്ദ്രകുമാർ, എസ്സിപിഒ ബിജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.