- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ കയർ കഴുത്തിൽ കുടുങ്ങി; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരി ദാരുണമായി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് കയർ കഴുത്തിൽ കുരുങ്ങി മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ അബദ്ധത്തിൽ കഴുത്തിൽ കുടുങ്ങുക ആയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സംഭവം്.
സ്‌കൂൾ വിട്ടുവന്ന ഹയ തന്റെ സഹോദരൻ ഒരുവയസ്സുകാരനായ മുഹമ്മദ് മുസ്തഫയുടെ തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഹയാ ഫാത്തിമയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂടാൽ മർക്കസ് ആൽബിർ സ്‌കൂളിലെ രണ്ടാംക്ളാസ് വിദ്യാർത്ഥിയാണ് ഹയ ഫാത്തിമ.
സഹോദരങ്ങൾ: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂർ ജുമാമസ്ജിദ് കബറിസ്താനിൽ.



