- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിൽ തടഞ്ഞു നിർത്തി കൈയിൽ കയറി പിടിച്ചു; വിവാഹം കഴിച്ചില്ലെങ്കിൽ യുവതിയേയും വീട്ടുകാരെയും അപായപ്പെടുത്തുമെന്ന് ഭീഷണി: കൊട്ടിയത്ത് യുവാവ് അറസ്റ്റിൽ
കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം കൊട്ടിയത്ത് ഉമയനല്ലൂർ സ്വദേശി ബാദുഷ ആണ് പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്‌കൂട്ടറിൽ മടങ്ങി വരുന്നതിനിടെയാണ് ഇയാൾ യുവതിയെ തടഞ്ഞു നിർത്തിയത്.
യുവതിയെ വഴിയിൽ തടഞ്ഞ പ്രതി കൈയിൽ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. ഇതോടെ ഭയന്ന പോയ യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. യുവതിപരാതി നൽകിയത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റിലായത്.
അതേസമയം മറ്റൊരു സംഭവത്തിൽ കൊല്ലം ശക്തികുളങ്ങരയിൽ പെൺകുട്ടിയെ ശല്യം ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതി പിടിയിലായി. കന്നിമേൽചേരി സ്വദേശി ബിബിൻ ആണ് പിടിയിലായത്. ചൊവാഴ്ച രാത്രി 10 മണിയോടെ വള്ളിക്കീഴ് ജംഗ്ഷന് സമീപം യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ്‌ഐ അജയകുമാറിനെയാണ് ബിബിൻ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.



