- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപതു വയസ്സകാരനെ മിഠായി നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; കുട്ടി സ്കൂളിലെത്തി വിവരം പറഞ്ഞതോടെ പരാതി നൽകി: 49കാരന് അഞ്ച് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശിയായ മധുവിനെയാണ് (49) കോടതി ശിക്ഷിച്ചത്. ഒൻപത് വയസ്സുകാരനായ ആൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. കാട്ടാക്കട അതിവേഗോ പോസ്‌കോ കോടതി ജഡ്ജി എസ് രമേഷ് കുമാറാണ് അഞ്ചുവർഷത്തെ കഠിന തടവിനും 30,000 രൂപ പിഴ ഒടുകുന്നതിനും ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണം പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ ഉണ്ട്. 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പേടിച്ചുപോയ കുട്ടി വിവരം വീട്ടിൽ പറഞ്ഞില്ല. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്‌കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.



