- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുനമ്പർ അനുവദിക്കാൻ കൈക്കൂലി; ആയിരം രൂപ നൽകിയപ്പോൾ മൂവായിരം രൂപ നൽകണമെന്ന് ആവശ്യം: ഓവർസിയറും ഡ്രൈവറും അറസ്റ്റിൽ
നന്നമ്പ്ര: വീട്ടുനമ്പർ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ഓവർസിയറെയും ഗ്രാമപ്പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെയും വിജിലൻസ് സംഘം പിടികൂടി. നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഓവർസിയർ കൊടിഞ്ഞി മങ്കടക്കുറ്റിയിലെ ജഫ്സൽ (34), ഡ്രൈവർ പരപ്പനങ്ങാടിയിലെ പനയാങ്കര ഡിജിലേഷ് (36) എന്നിവരാണ് പിടിയിലായത്.
വീട്ടുനമ്പർ നൽകാൻ മൂവായിരം രൂപ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് ചെറുമുക്ക് സ്വദേശി തിലായിൽ ഷഹീർ ബാബുവിന്റെ പരാതിയിലാണ് ജഫ്‌സലും ഡിജിലേഷും കുടുങ്ങിയത്. വീട്ടുനമ്പർ ലഭിക്കുന്നതിനായി ജഫ്സൽ പണം ഷഹീർ ബാബു വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലത്ത് നിർമ്മിച്ച വീടിന് നമ്പർ കിട്ടാനായി അപേക്ഷ നൽകിയിരുന്നു. വീടിന്റെ വശത്തുള്ള ജനൽ സ്ഥാപിച്ചത് നീക്കംചെയ്യാതിരിക്കാൻ ജഫ്സൽ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
ഡ്രൈവർ മുഖേന പണം ആവശ്യപ്പെട്ടതോടെ ആദ്യം ആയിരം രൂപ നൽകി. എങ്കിലും നമ്പർ അനുവദിച്ചില്ല. മൂവായിരം രൂപ വേണമെന്നും അല്ലെങ്കിൽ ജനൽ പൊളിച്ചുനീക്കണമെന്നും പിന്നീട് ആവശ്യപ്പെട്ടു. വിജിലൻസിന്റെ നിർദേശപ്രകാരം ഷഹീർബാബു ഡ്രൈവറെ ബന്ധപ്പെട്ട് പണം കൈമാറാമെന്ന് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഗ്രാമപ്പഞ്ചായത്തോഫീസിൽ എത്തിയ വിജിലൻസ് സംഘം പരാതിക്കാരൻ പണം കൈമാറിയ ഉടനെ ഇരുവരെയും പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്‌പി. ഫിറോസ്.എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.



