പ്രയാഗ്രാജ്: ഹരിയാനയിൽ പണം ചോദിച്ചപ്പോൾ നൽകാത്തതിന് മകൻ അമ്മയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി. മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുമായി യുപിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാറിൽ താമസിക്കുന്ന കോട്ടൺ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവിയെ (42) കൊലപ്പെടുത്തിയ മകൻ ഹിമാൻഷു (20) ആണ് പൊലീസ് പിടിയിലായത്. ഈ മാസം 13നായിരുന്നു സംഭവം.

അമ്മയോട് അയ്യായിരം രൂപ ഹിമാൻഷു ആവശ്യപ്പെട്ടിരുന്നു. പണം നൽകില്ലെന്ന് പ്രതിമ ദേവി പറഞ്ഞതോടെ തർക്കമായി. തുടർന്ന് പ്രതിമയെ കലിപൂണ്ട ഹിമാൻഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസം വൈകിട്ട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിൻ മാർഗം യുപിയിലെ പ്രയാഗ്രാജിൽ എത്തി. മൃതദേഹം സംഗമിൽ ഉപേക്ഷിക്കാനായിരുന്നു ഹിമാൻഷുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.