തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകൻ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.