- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ കാലത്തും പിണറായി വിജയൻ ആ കസേരയിൽ ഉണ്ടാവില്ല; ഇതൊന്നും ഓർക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട; കേരളത്തിൽ ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച സ്ഥിതിയെന്ന് വേണുഗോപാൽ
ന്യൂഡൽഹി: ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പൊലീസ് കാവൽ നിൽക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
പൊലീസുകാരെല്ലാം മുഖ്യമന്ത്രിയുടെ യാത്രയ്ക്കു കാവൽ നിൽക്കുകയാണ്. ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ പോലും പൊലീസ് ഇല്ല. പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനു കൂടി പൊലീസ് കാവൽ നിൽക്കുകയാണ്. ഈ പൊലീസുകാർ ഒരു കാര്യം മനസ്സിലാക്കണം, എല്ലാ കാലത്തും പിണറായി വിജയൻ ആ കസേരയിൽ ഉണ്ടാവില്ല. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെപ്പോലെ തല്ലി തലപൊളിക്കാൻ പൊലീസുകാർ കൂ്ട്ടുനിൽക്കുന്നുണ്ട്, പൊലീസുകാർ അതു ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓർക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട- വേണുഗോപാൽ പറഞ്ഞു.
Next Story



