മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. രാത്രിയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കർഷകർ സ്ഥാപിച്ച തേനീച്ച പെട്ടികളും കരടി നശിപ്പിച്ചിരുന്നു. വന്യമൃഗശല്യം നിരന്തരം ഉണ്ടാകുന്ന സ്ഥലമാണ് പൂക്കോട്ടുംപാടം.