തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. വെള്ളിയാഴ്ച 312 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് 312 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 280 രോഗികളും കേരളത്തിലാണ്. ഓമിക്രോൺ വകഭേദമാണ് പടരുന്നതെന്നാണ് നിഗമനം.

നിലവിൽ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബറിൽ കേരളത്തിൽ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളിൽ 825 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന കേസാണ്.