- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 56കാരനായ പ്രതിക്ക് 23 വർഷം കഠിന തടവ്
കൽപറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവ്. മുട്ടിൽ വാര്യാട് പുത്തൻപുരയിൽ വീട്ടിൽ കെ.കൃഷ്ണ(56) നെയാണ് കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസ് ശിക്ഷിച്ചത്. 23 വർഷം കഠിന തടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ. 2019ൽ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് ശിക്ഷ.
പ്രതി രണ്ടു വർഷത്തോളം കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഫോണിൽ അശ്ലീല വിഡിയോ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്‌തെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അന്നത്തെ ഇൻസ്പെക്ടർ കെ.കെ.അബ്ദുൽ ഷെരീഫാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Next Story



