കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നായി രണ്ടേകാൽ കിലോ സ്വർണം പിടിച്ചെടുത്തു. ഒരുകോടി 30 ലക്ഷം രൂപ വിലവരുന്നതാണിത്. രണ്ടു യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഉദ്യോഗസ്ഥരണ് സ്വർണം പിടികൂടിയത്.

കണ്ണൂർ ആറളം പനമ്പ്രൻ സഹദ് (40), കോഴിക്കോട് കുറ്റ്യാടി അയ്യപ്പന്റവിട റംഷാദ് (32) എന്നിവരാണ് സ്വർണം ഒളിപ്പിച്ചുകടത്തുന്നതിനിടെ പിടിയിലായത്. റാസൽഖൈമയിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് സഹദ് കരിപ്പൂരിലെത്തിയത്. 875ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചുവച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് റംഷാദ് സ്വർണം കൊണ്ടുവന്നത്. അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ 1475 ഗ്രാം സ്വർണവുമായി കരിപ്പൂരിലെത്തിയത്.