കൽപ്പറ്റ: വയനാട് കൂടല്ലൂരിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊന്ന കടുവയെ പിടികൂടി. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. നേരത്തേ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ വീണത്. വയലിൽ പുല്ലരിയാൻ പോയ പ്രജീഷിനെയാണ് കടുവ കൊന്നത്.