- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഗൺമാൻ ആളുകളെ ആക്രമിച്ചു എന്നു പറയുന്ന സംഭവം ഉണ്ടായിട്ടില്ല; ബസിനു മുന്നിലേക്കു ചാടിവന്നവരെ യൂണിഫോമിട്ട പൊലീസുകാർ തടയുന്നതു കണ്ടിരുന്നു'; ബസിനു നേരെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി
കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ മർദിച്ചതു കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബസിനു നേരെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് ഇടപെട്ടത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടുപരിശോധിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗൺമാനെ സംബന്ധിക്കുന്ന ചോദ്യത്തിനു മറുപടി പറയാതെ വാർത്താ സമ്മേളനത്തിൽനിന്ന് എഴുന്നേറ്റു പോയെന്ന വാർത്ത സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി കൊട്ടാരക്കരയിലെ വാർത്താ സമ്മേളനം തുടങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗൺമാനെതിരായ വാർത്തകൾ കണ്ടില്ലെന്നു പറഞ്ഞു.
''എന്റെ ഗൺമാൻ ആളുകളെ ആക്രമിച്ചു എന്നു പറയുന്ന സംഭവം ഉണ്ടായിട്ടില്ല. ഞാൻ കണ്ട കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സഞ്ചരിക്കുന്ന ബസിനു മുന്നിലേക്കു ചാടിവന്നവരെ അവിടെയുള്ള യൂണിഫോമിട്ട പൊലീസുകാർ തടയുന്നതു കണ്ടിരുന്നു. അവരാണ് തള്ളി മാറ്റുന്നതായി കണ്ടത്.'' മുഖ്യമന്ത്രി പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്‌ക്കോർട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റിലുള്ള പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ചു പോസ്റ്റിട്ട സുരക്ഷാ ഉദ്യോഗസ്ഥനായ എം.എസ്. ഗോപീകൃഷ്ണന്റെ നടപടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ ചോദ്യത്തോരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനം ആരംഭിച്ചത്. ഇന്നലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വാർത്താ സമ്മേളനം നിർത്തിയെന്ന പ്രചാരണം തെറ്റാണെന്നും. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ