- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനം; മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല
പത്തനംതിട്ട: ശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയോട് സർക്കാരിന് വൈരാഗ്യ ബുദ്ധിയാണ്. ഇത്തവണത്തെ മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇടത്താവളങ്ങളിൽ സർക്കാർ തുടക്കത്തിൽ യാതൊരു സൗകര്യവും ഉണ്ടാക്കിയിരുന്നില്ല. തിരക്ക് നിയന്ത്രിക്കാനാവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണം. അതിനായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രത്യേകം യോഗം വിളിക്കണം.
പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. ശബരിമലയിൽ തീർത്ഥാടകർ അനുഭവിക്കുന്ന ദുരിതം പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയ ശേഷമാണ് സർക്കാർ പരിഹാരത്തിനായി ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ദർശനത്തിന് എത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മറുനാടന് മലയാളി ബ്യൂറോ