- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിലോടുന്ന ബൈക്കിന് മലപ്പുറത്ത് പിഴയോട് പിഴ; ഒരേ നമ്പറിൽ രണ്ട് ബൈക്കുകളെന്ന് കണ്ടെത്തി പൊലീസ്: വാഹനത്തിന്റെ ആർസി പണയം വെച്ചപ്പോൾ ആർസി നമ്പർ മറിച്ചു വിറ്റ് പണയമിടപാട് സ്ഥാപനം
മലപ്പുറം: ഇടുക്കിയിലോടുന്ന ബൈക്കിന് പിഴ വന്നത് മലപ്പുറത്തു നിന്നും. ബൈക്കിനു പല തവണ പിഴയെത്തിയതോടെ യുവാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരേ നമ്പറിൽ രണ്ടു വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തി്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്കിന്റെ പേരിലാണു വണ്ടൂരിലെ എഐ ക്യാമറയിലടക്കം നിയമലംഘനം നടത്തിയതായി രേഖപ്പെടുത്തിയത്. ഈ സ്ഥലങ്ങളിലൊന്നും താൻ ബൈക്കുമായി പോയിട്ടില്ലെന്നു കാണിച്ച് ഇടുക്കി സ്വദേശി പരാതി നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നു വണ്ടൂർ മൂച്ചിക്കലിലെ എഐ ക്യാമറയിൽ പതിഞ്ഞ ഫോട്ടോ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ പരാതിക്കാരന്റെ ബൈക്കിന്റെ അതേ നമ്പറും എൻജിൻ നമ്പറും ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടുന്നതായി കണ്ടെത്തി. ഈ ബൈക്കിന്റെ ഉടമ തിരുവള്ളൂർ സ്വദേശിയാണെന്നും വ്യക്തമായി. രണ്ടു വണ്ടിക്കും ഒരേ നമ്പർ തന്നെ. തുടർന്ന് തിരുവള്ളൂർ സ്വദേശിയെ വിളിച്ചുവരുത്തി ബൈക്ക് കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്തപ്പോൾ ഇടുക്കിയിൽ നിന്നും മൊബൈൽ ആപ്പ് വഴി വാങ്ങിയതാണെന്ന് അറിയിച്ചു. പരാതിക്കാരൻ ഇടുക്കിയിൽ വാഹനത്തിന്റെ ആർസി പണയം വച്ചിരുന്നു. പണയമിടപാടുകാരൻ ഈ ആർസി നമ്പർ മറ്റൊരു ബൈക്കിനു നൽകി വിൽപന നടത്തുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.



