- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുരിക്കാശ്ശേരിയിൽ 12.1 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് വാഹന പരിശോധനയ്ക്കിടെ
മുരിക്കാശ്ശേരി: 12.1 കിലോ കഞ്ചാവുമായി രണ്ടുപേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി. കമ്പിളികണ്ടം പാറത്തോട് പുല്ലൻകുന്നേൽ ജോഷി (43), കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് പിന്നാലെ പിന്തുടർന്നാണ് പൊലീസ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.
ഇടുക്കി എസ്പി.യുടെ നിർദേശപ്രകാരം ഇടുക്കി ഡി.വൈ.എസ്പി.യുടെ നേതൃത്വത്തിൽനടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബഥേൽ-മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ പ്രതികൾ ബൈക്കിലെത്തി. ഇവർ വാഹനം നിർത്താതെപോയി. പൊലീസ് പിന്നാലെയെത്തിയാണ്, ചാക്കിലും ബാഗിലും നിറച്ച കഞ്ചാവ് കണ്ടെടുത്തത്.
പ്രതികളെ കോടതി റിമാൻഡുചെയ്തു. എസ്.എച്ച്.ഒ. എൻ.എസ്. റോയി, എസ്ഐ.മാരായ ജോഷി കെ.മാത്യു, കെ.ഡി. മണിയൻ, പി.ഡി. സേവ്യർ, എസ്.സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ ധന്യ മോഹൻ, മീനു ജയേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.