- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം തൊഴിൽ സംഘങ്ങൾക്ക് നൽകുന്ന വായ്പ ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവം; മുഖ്യ ആസൂത്രക അറസ്റ്റിൽ
തിരുവനന്തപുരം: കോർപ്പറേഷൻ ഇന്ത്യൻ ബാങ്കുവഴി സ്വയം തൊഴിൽ സംഘങ്ങൾക്ക് നൽകുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ ആസൂത്രക അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനിൽ സിന്ധു(54)വിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
15 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. 28 പേരിൽ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേർന്ന് തട്ടിയെടുത്തത്. ഇതിൽ 15 ലക്ഷവും കൈക്കലാക്കിയത് സിന്ധുവാണ്. സംരംഭം തുടങ്ങാൻ സംഘാടകസമിതിയുണ്ടാക്കിയതും രേഖകൾ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നൽകിയതും സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം മുരുക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസിൽ ഇനി ഇന്ത്യൻ ബാങ്ക് ഈഞ്ചയ്ക്കൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.
നാലുപേർ ചേർന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളുടെ പേരിലാണ് പണം തട്ടിയത്. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപ്പറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. ബാങ്കിലേക്ക് സംരംഭകർ രേഖകൾ സമർപ്പിക്കുമ്പോൾ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാൽ, സംരംഭകർക്കൊന്നും തുക ലഭിച്ചില്ല. ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.