- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ സൗഹൃദം നടിച്ചു വീട്ടിലെത്തിച്ചു; മർദിച്ച ശേഷം രണ്ടര പവന്റെ മാല കവർന്നു: സഹോദരങ്ങൾ അറസ്റ്റിൽ
തിരുവനന്തപുരം: സൗഹൃദം നടിച്ച് യുവാവിനെ വീട്ടിലെത്തിച്ച ശേഷം മർദ്ദിച്ച് മാല കവർന്ന സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ തിരുപുറത്താണ് സംഭവം. കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാർ തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവൻ മാലയാണ് ഇരുവരും ചേർന്ന് പിടിച്ചുപറിച്ചത്.
പൂവാറിൽ നിന്നിരുന്ന വിനോ എന്ന യുവാവിനെ, സൗഹൃദം നടിച്ചു ജോലി കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിനീതും വിനീഷും വീട്ടിലെത്തിച്ചു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കുകയും ഇരുവരും ചേർന്ന് വിനോയെ മർദ്ദിച്ച ശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചു എടുക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വിനോ ഉടനെ പൂവാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ രണ്ടു മാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികൾ ആണെന്ന് മനസിലായി. ഇവർ ഓട്ടോറിക്ഷയിൽ പോകുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിൻകരയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല കണ്ടെത്തി.
മാല നെയ്യാറ്റിൻകരയിൽ വിൽക്കാൻ എത്തിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിയിലായവർ നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന് പൂവാർ പൊലീസ് അറിയിച്ചു.



