- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വടക്കെ പൊയിലൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. കുരുടൻകാവ് ദേവീക്ഷേത്രം കളിയാട്ടം ആറാട്ടുത്സവത്തിനിടെയാണ് ആനയിടഞ്ഞത്. വടക്കെ പൊയിലൂർ ടൗണിനടുത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.
ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് പതിച്ചു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. റോഡിലൂടെ ഓടിയ ആന സമീപത്തെ വീടിന്റെ ?ഗോറ്റിൽ നിലയുറപ്പിച്ചു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.
Next Story



