കണ്ണൂർ: പാനൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ ബുധനാഴ്‌ച്ചരാവിലെ ആറു മണിയോടെ തളച്ചു. പാനൂർ വടക്കെ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെയാണ് തളച്ചത്. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനിടെ ക്ഷേത്ര പ്രദിക്ഷണം നടക്കവെയാണ് മൂന്ന് ആനകളിലൊന്നായ കുന്നംകുളത്തു നിന്നും കൊണ്ടുവന്ന പാർത്ഥസാരഥിയെന്ന ആന ഇടഞ്ഞത്.

ആനപ്പുറത്തിരുന്ന പുജാരി താഴെക്കു വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ പരിക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെവ്വാഴ്‌ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഏകദേശം ഒരു മണികൂറോളം ആന പരിഭ്രാന്തി പരത്തി. ഇതോടെ ഉത്സവത്തിനെത്തിയ ആളുകൾ ചിതറിയോടുകയായിരുന്നു. ഇടഞ്ഞ ആന സമീപത്തെ വീടിന്റെ പറമ്പിൽ കയറി നിലയുറപിച്ചു.

പുലർച്ചെ വെറ്റിനറി സർജന്മാരുൾപ്പെടെയുള്ളവരും തൃശൂരിൽ നിന്നും കൂടുതൽ പാപ്പാൻ മാരുംസ്ഥലത്തെത്തി. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡാണ് ഇടഞ്ഞ ആനയെ തളച്ചു കോഴിക്കോട് ആനത്തറയിലേക്ക് മാറ്റിയത്.