- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറയൂർ ചന്ദനത്തൈല ഇ-ലേലം; അഞ്ചു കിലോ വിറ്റത് 15.5 ലക്ഷം രൂപയ്ക്ക്
മറയൂർ: ചന്ദനത്തൈല ഇ-ലേലത്തിൽ അഞ്ചുകിലോ തൈലം വിറ്റു. 15.5 ലക്ഷം രൂപയ്ക്കാണ് തൈലം വിറ്റത്. തിരുവനന്തപുരത്തെ ഹാൻഡിക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളയാണ് ഒരു കിലോ തൈലത്തിന് 2,50, 500 രൂപവീതം നല്കി വാങ്ങിയത്. 12,52,500 രൂപയാണ് ലേലത്തുകയെങ്കിലും കമ്പനി നികുതിയടക്കം 15,51,848 രൂപ വനംവകുപ്പിൽ അടയ്ക്കണം.
25 കിലോ തൈലമാണ് ലേലത്തിൽ വെച്ചിരുന്നത്. 1998-ൽ പീച്ചി റെയ്ഞ്ചിൽ സ്വകാര്യവ്യക്തികൾ അനധികൃതമായി ഉത്പാദിപ്പിച്ച 225 കിലോ ചന്ദനത്തൈലം പിടിച്ചെടുത്തിരുന്നു. ഇത് ഗുണമേന്മയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ തൈലമാണ് വിൽക്കുന്നത്. ഇതുവരെ 35 കിലോ തൈലം 89 ലക്ഷം രൂപയ്ക്ക് വിറ്റു.
Next Story



