തൊടുപുഴ: ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ സാരഥി എസ്.ഡി. ഷിബുലാലും കുടുംബവുമാണ് അക്ഷയശ്രീ അവാർഡ് നൽകുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ 2009 മുതൽ ഈ അവാർഡ് നൽകി വരുന്നു. ജനുവരി 31-ന് മുൻപ് അപേക്ഷ ലഭിക്കണം. മൂന്നുവർഷത്തിനുമേൽ പൂർണമായും ജൈവകൃഷി ചെയ്യുന്ന കേരളത്തിലെ കർഷകരെയാണ് പരിഗണിക്കുന്നത്.

സംസ്ഥാനതലത്തിൽ ഏറ്റവുംനല്ല ജൈവകർഷകന് രണ്ടുലക്ഷം രൂപ നൽകും. ജില്ലാതലത്തിൽ 50,000 രൂപ വീതമുള്ള 13 അവാർഡുകളും ഉണ്ട്. മട്ടുപ്പാവ്, സ്‌കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും.

വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്താനുള്ള വഴിയും രണ്ട് ഫോൺനമ്പരും, ജില്ലയും അപേക്ഷയിൽ എഴുതണം. ഫോട്ടോകളോ, സർട്ടിഫിക്കറ്റുകളോ അയയ്ക്കരുത്. വിലാസം: കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ. ആലപ്പുഴ-688 525, ഫോൺ: 9447114526.