ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് 13 വയസ്സുകാരി മരിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. സ്‌കൂളിലേക്കു പോകുന്നതിനിടെ 13 വയസ്സുകാരിക്ക് ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു. മുഡിഗെരെ സ്വദേശിനിയും ദാരദഹള്ളി പ്രൈമറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ സൃഷ്ടിയാണു മരിച്ചത്.

വഴിയിൽ തളർന്നുവീണ സൃഷ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.