- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്നു മുതൽ; നോൺ സബ്‌സിഡി സാധനങ്ങളും വിലക്കുറവിൽ
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്.
ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം. സബ്‌സിഡി ഉള്ള സാധനങ്ങൾക്ക് പുറമേ നോൺ സബ്‌സീഡി സാധനങ്ങൾ 5% മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ആളുകൾക്ക് ഫെയറിൽ നിന്നു വാങ്ങാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും 30% വരെ വിലക്കുറവ് ഫെയറുകളിൽ ഉണ്ട്.
Next Story



