ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. രക്തത്തിൽ കുളിച്ച് അവശ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നും സംഭവത്തിൽ മൂന്നു യുവാക്കൾക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരുന്ന വഴിക്കാണു കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്. യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിക്കുക ആയിരുന്നു. അവശയായി, രക്തത്തിൽ കുളിച്ചനിലയിലാണു ചവറുകൂനയിൽ കുട്ടിയെ കണ്ടെത്തിയതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.