- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആദിവാസിപ്പെൺകുട്ടിയെ പീഡിപ്പു; യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത ആദിവാസിപ്പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈതച്ചിറ കൊമ്പംകുണ്ട് മഡോണ വീട്ടിൽ ജിന്റോയെ (25) ആണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട്, അഗളി, മാള, വിയ്യൂർ, മട്ടന്നൂർ, ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം, അടിപിടിക്കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
2021ൽ മോഷണക്കേസിൽ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ജിന്റോ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നുകളയുകയായിരുന്നു.
Next Story



