- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം'; ഒന്നാം പ്രതിയാക്കിയതിനെ പരിഹസിച്ച് വിഡി സതീശൻ; പ്രതികരണം വാർത്തയുടെ സ്‌ക്രീൻ ഷോട്ട് അടക്കം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. 'ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം' എന്നാണ് വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
സംഘർഷവുമായി ബന്ധപ്പെട്ട് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിഹാസം. പ്രതിപക്ഷനേതാവിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള വാർത്തയുടെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാഫി പറമ്പിൽ, എം.വിൻസന്റ് എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കേസിൽ പ്രതികളാണ്.
Next Story



