കാഞ്ഞങ്ങാട്: കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയത് സാഹസികമായി. ഞാണിക്കടവ് സ്വദേശി അർഷാദിനെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിസാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അർഷാദ് സഞ്ചരിച്ചിരുന്ന കാർ പൊലീസ് പിന്തുടർന്നു. സംശയം തോന്നിയ അർഷാദ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

കാറിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാൾക്കെതിരെ നേരത്തെ ഹോസ്ദുർഗ്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ലഹരിക്കടത്തു കേസുകളുണ്ട്. കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന അർഷാദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.