- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എആർ ക്യാമ്പിലെ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങി മരിച്ചത് പെരുമ്പിള്ളിശ്ശേരി സ്വദേശി ആദിഷ് തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ
തൃശൂർ: എആർ ക്യാമ്പിലെ പൊലീസുകാരനെ മരിച്ച നിലയിൽ. പെരുമ്പിള്ളിശ്ശേരി സ്വദേശി ആദിഷിനെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തൃശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദിഷ്.
ചേർപ്പ് പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.2022 മുതൽ കാരണം ബോധിപ്പിക്കാതെ ആദിഷ് ജോലിയിൽ നിന്നും മാറി നിന്നിരുന്നു. നിയമനടപടികൾ നേരിട്ടതിനെ തുടർന്ന് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.ആദിഷിന്റെ പിതാവും റിട്ട.എഎസ്‌ഐ ആയിരുന്നു. ഭാര്യ പ്രിയ (ജെബി സ്‌കൂൾ അദ്ധ്യാപിക), മാതാവ് ഉഷ.
Next Story



