കണ്ണൂർ: തീവണ്ടി എ.സി. കോച്ചിലെ ആർ.എ.സി. ടിക്കറ്റുകാർക്കും ഇനി പുതപ്പും തലയണയും കിട്ടും. ഉറപ്പിച്ച ബെർത്തുകാർക്ക് (കൺഫേംഡ്) മാത്രമായിരുന്നു നൽകിയിരുന്നത്. കിടക്കവിരി, പുതപ്പ്, തലയണ ഉറ, ടവ്വൽ എന്നിവ ഇതിൽ ഉൾപ്പെടും.