- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പ് അനുവദിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് 36 ലക്ഷം തട്ടിയ കേസ്; പ്രതി അറസ്റ്റിൽ
വണ്ണപ്പുറം: പെട്രോൾ പമ്പ് അനുവദിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് വണ്ണപ്പുറം സ്വദേശിയിൽനിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കാളിയാർ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് യാക്കര നൂറാണി അങ്ങരപ്പറമ്പ് വി. വിനോദ് കുമാറി (49) നെയാണ് കാളിയാർ എസ്‌ഐ. ജിബിൻ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
രണ്ടുവർഷം മുമ്പാണ് വിനോദ് പണം വാങ്ങിയത്. വണ്ണപ്പുറത്ത് ഭാരത് പെട്രോളിയം കമ്പനിയുടെ പമ്പ് അനുവദിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് ഒളിവിൽപോകുകയും പലയിടങ്ങളിൽ മാറിമാറി താമസിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പ് മനസ്സിലായതോടെ വണ്ണപ്പുറം സ്വദേശി രണ്ടുമാസം മുമ്പ് കാളിയാർ പൊലീസിൽ പരാതി നൽകി. വിനോദ് നൂറാണിയിൽ വാടകയ്ക്ക് താമസിക്കുന്നെന്ന വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് വ്യാഴാഴ്ച രാവിലെ ഇവിടെ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.



