- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും കാമുകനും ചേർന്ന് ഒരുമാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു; കളക്ടർക്ക് പരാതി നൽകി ഭർത്താവ്
ചെന്നൈ: ഭാര്യയും കാമുകനും ചേർന്ന് ഒരുമാസം പ്രായമായ മകനെ വിറ്റുവെന്ന് ഭർത്താവിന്റെ പരാതി. പെരമ്പല്ലൂർ ജില്ലയിലെ അതിയൂരിലുള്ള ആർ. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകൻ ദിനേശിനും എതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
ഒരുമാസം പ്രായമുള്ള തന്റെ മകനെ 10,000 രൂപയ്ക്ക് മറ്റൊരു ദമ്പതികൾക്ക് വിറ്റുവെന്നാണ് ശരവണൻ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ കാളത്തൂർ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയിൽ പറയുന്നത്.
ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികൾ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞദിവസം ദിനേശ് ഇവിടെയെത്തി രണ്ട് കുട്ടികളെ കൂടി പിടിച്ചുകൊണ്ടു പോയി.
ഇവരെയും വിൽക്കാനാണ് പദ്ധതിയെന്നും ശരവണൻ പരാതിയിൽ ആരോപിച്ചു. ഇയാളുടെ പരാതി കളക്ടർ പൊലീസിന് കൈമാറിയിട്ടുണ്ട്.



