തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പർ ലോറിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിന് സമീപം തോപ്പുമുക്കിൽ ഇന്ന് രാവിലെയാണ് അപകടം. റോഡിലൂടെ ടിപ്പർ പോകുന്നതിനിടെ ഒരാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇയാൾ ടിപ്പറിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ടിപ്പറിന് മുന്നിലേക്ക് ചാടിയതാണോയെന്ന കാര്യം ഉൾപ്പെടെ അന്വേഷിച്ചുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.