കോഴിക്കോട്: ഓടുന്ന കാറിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ചേലക്കാട് വെള്ളിയാഴ്ച രാത്രി എട്ടരയോടെ സംഭവം. അപകടത്തിൽ കാർ പൂർണമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തേത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂർ തൂവ്വക്കുന്നിൽനിന്ന് കുറ്റ്യാടിയിലെ വിവാഹ വീട്ടിലേക്ക് സ്ത്രീകളടക്കമുള്ളവർ യാത്ര ചെയ്യുന്നതിനിടെയാണ് മരം പൊടുന്നനെ കാറിനു മുകളിലേക്കു വീണത്. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും ചേർന്നു മരം മുറിച്ചു മാറ്റിയാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുക ആയിരുന്നു.