ഉപ്പള: ഫ്‌ളാറ്റിൽ സൂക്ഷിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവും 40 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. മണിമുണ്ടയിലെ മുഹമ്മദ് അർഷാദ് (42)നെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്നാണു ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. മുറിയിലായിരുന്നു കഞ്ചാവും പുകയില ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്നതെന്നു അധികൃതർ പറഞ്ഞു. മംഗളൂരുവിൽ നിന്നാണു ഇവയെത്തിച്ചത് എന്നാണു പ്രതിയുടെ മൊഴിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.