ഗൂഡല്ലൂർ: കാട്ടുപന്നിയെ പിടികൂടാൻ വച്ച കമ്പിക്കുരുക്കിൽ കുരുങ്ങിയ പുള്ളിപ്പുലി ചത്തു. വനപാലകരെത്തി രക്ഷപ്പെടുത്തി ചികിത്സയ്ക്ക് ശേഷം വനത്തിൽ വിട്ടയയ്ക്കാനായി കൊണ്ടു പോകുന്നതിനിടയിലാണ് പുള്ളിപ്പുലി ചത്തത്. ഊട്ടിക്കടുത്ത് തീട്ടുക്കലിലെ സ്വകാര്യ തേയില തോട്ടത്തിലെ വേലിയിലാണു കമ്പിക്കുരുക്ക് വച്ചത്. കരുക്കിൽ കുടുങ്ങിയ പുള്ളിപ്പുലിയുടെ ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റതാണ് മരണ കാരണമെന്ന് വനപാലകർ പറഞ്ഞു. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു