- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കവെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
കാൺപൂർ: പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കവെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കാൺപൂർ ഐഐടിയിലെ സീനിയർ പ്രൊഫസറും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം മേധാവിയുമായ സമീർ ഖണ്ഡേക്കർ (53) ആണ് വേദിയിൽ കുഴഞ്ഞു വീണ് മരിച്ചത്. വെള്ളിയാഴ്ച നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
മരണകാരണം ഹൃദയാഘാതമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ശനിയാഴ്ച അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് വർഷം മുമ്പ് ഖണ്ഡേക്കറിന് ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മികച്ച അദ്ധ്യാപകനും ഗവേഷകനുമായി ഖണ്ഡേക്കറിന്റെ മരണത്തിൽ ക്യാമ്പസ് ഞെട്ടലിലാണ്. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു ഇദ്ദേഹം.
മൃതദേഹം കാൺപൂർ ഐഐടിയിലെ ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിക്കുന്ന ഏക മകൻ പ്രവാഹ് ഖണ്ഡേക്കർ എത്തിയതിന് ശേഷം മാത്രമേ അന്തിമ ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.



