- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത മുഹമ്മദ് മുർത്താസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതം; ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കാശ്മീരി സ്വദേശിയായ യുവാവിൽ വിശദ അന്വേഷണം
കണ്ണൂർ: രാജ്യത്ത തന്ത്ര പ്രധാന സൈനിക കേന്ദ്രമായ ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിലാ സംഭവത്തിൽ വിശദ അന്വേഷണം നടത്തും. ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഞായറാഴ്‌ച്ച രാവിലെയായിരുന്നു സംഭവം. ഇയാളെ വിശദമായി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും.
ഉച്ചയ്ക്ക് രണ്ടരയോടെ ഇയാളെ നേവൽ അക്കാദമി അധികൃതർ പയ്യന്നൂർ പൊലീസിന് കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മുംബൈയിൽ ജോലിചെയ്തുവരുന്ന മുഹമ്മദ് മുർത്താസ് നേവിയിൽ സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവുണ്ടോയെന്നു അറിയാൻ എത്തിയതാണെന്നാണ് വെളിപ്പെടുത്തിയത്. ഇതിലെ വസ്തുത പരിശോധിക്കും. മുംബൈയിൽ അന്വേഷിച്ചാൽ പോരേയെന്ന ചോദ്യത്തിന് അവിടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമാണ് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്ത മുഹമ്മദ് മുർത്താസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പയ്യന്നൂർ പൊലിസാണ് അന്വേഷണം നടത്തുന്നത്.



