- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; മരിച്ചത് പനിയെ തുടർന്ന് നാലു ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ 79കാരൻ: രാജ്യത്ത് 116 കോവിഡ് കേസുകൾ കൂടി
കോട്ടയം: കോവിഡ് ബാധയെ തുടർന്ന് നാലു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി കിഴക്കേപ്പുറത്ത് കെ.എം.കുരുവിള (79) യാണ് കോവിഡ് ബാധിച്ചതിന് പിന്നാലെ മരിച്ചത്. നാലു ദിവസം മുൻപ് പനി ബാധിച്ചാണു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുക ആിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാർഡിലേക്കു മാറ്റി. മരിക്കുന്ന സമയത്ത് കോവിഡ് നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതരും ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതരും പറഞ്ഞു. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. തിരുനക്കരയിലെ ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: പരേതയായ ലിസിയാമ്മ. മക്കൾ: ബോബി, ബെൻ (ഇരുവരും യുഎസ്).
രാജ്യത്ത് 116 കേസ് കൂടി
ന്യൂഡൽഹി ന്മ കേരളത്തിൽ ഇന്നലെ പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. ഇന്നലെ രാജ്യത്താകെ 116 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേസമയം, രാജ്യത്ത് ജെഎൻ.1 കേസുകളുടെ എണ്ണം ഉയരുകയാണ്. ഇതുവരെ സ്ഥിരീകരിച്ച ജെഎൻ.1 കേസുകൾ 69 ആണ്.



