ദേവികുളം: മൂന്നാറിൽ വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പയുടെ പരാക്രമം. ലോക്ക്ഹാർട്ട് എസ്റ്റേറ്റിലെത്തിയ കാട്ടാന റേഷൻകട തകർത്തു. കഴിഞ്ഞ രണ്ടുദിവസമായി ആന ജനവാസമേഖലയിലുണ്ട്.

കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് ഉൾപ്രദേശങ്ങളിലേക്ക് ആന നീങ്ങുകയായിരുന്നു.

പടയപ്പ നാട്ടിലിറങ്ങുന്നത് പതിവാണെങ്കിലും പുതുവത്സരം പ്രമാണിച്ച് ഇപ്പോൾ വിനോദസഞ്ചാരികളടക്കം നിരവധിപ്പേർ എത്തുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്. പട്രോളിംഗിനായി കൂടുതൽ ഉദ്യോഗസ്ഥരെയും വനംവാച്ചർമാരെയും നിയമിക്കും.