- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ബസിന്റെ മുകളിൽ കയറി നിന്ന് കഴുകുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ കൈതട്ടി; ഷോക്കേറ്റ് മരിച്ചത് കോന്നി കുമ്മണ്ണൂർ പാലക്കാട്ടേത്ത് മാത്യൂകുട്ടിയുടെ മകൻ മനോജ്
പത്തനംതിട്ട: ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോന്നി കുമ്മണ്ണൂർ പാലക്കാട്ടേത്ത് മാത്യൂകുട്ടിയുടെ മകൻ മനോജാ(26)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലിന് ഏയ്ഞ്ചൽ ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെയാണ് അപകടം. ബസിന് മുകളിൽ കയറി കഴുകുന്നതിനിടെ അബദ്ധത്തിൽ മനോജിന്റെ കൈ ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നു. കൊന്നമൂട്ടിലാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story