ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ളവരാണ് മരിച്ചത്. ഒരു പെൺകുട്ടിയുൾപ്പടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് തീർത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തൃച്ചി-രാമേശ്വരം ദേശീയ പാതയിൽ നമനസമുദ്രം പൊലീസ് സ്റ്റേഷന്റെ എതിർവശത്താണ് അപകടമുണ്ടായത്. തീർത്ഥാടകർ ചായ കുടിച്ചുനിൽക്കുകയായിരുന്നു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചത്. കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.