പത്തനംതിട്ട: അയോധ്യ പ്രാണ പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടും നിലപാട് പറയാത്ത കോൺഗ്രസ്, ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

ക്ഷണം ലഭിച്ച് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പൊതുജനത്തിന്റെ വികാരം കോൺഗ്രസ് നേതാക്കൾ മനസിലാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ട്രീയ നേതാക്കന്മാരെ മാത്രമല്ല, കലാകാരന്മാരെയടക്കം മുഴുവൻ ജനതയുടെ പ്രതിനിധികൾക്കും അയോധ്യയിലേക്ക് ക്ഷണമുണ്ടെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

ഇല്ലാക്കഥ ഉണ്ടാക്കി സുരേഷ് ഗോപിയെ വേട്ടയാടുന്നു

സുരേഷ് ഗോപിയെ സിപിഎം ഭയപ്പെടുന്നതുകൊണ്ടാണ് പുതിയ കേസ് എടുത്തതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇല്ലാക്കഥ കൊണ്ടും വേട്ടയാടൽ കൊണ്ടും ഭാരതീയ ജനതാപാർട്ടിയേയോ സുരേഷ് ഗോപിയേയോ നശിപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. തൃശൂരിൽ ജനം നൽകുന്ന പിന്തുണ വർധിക്കുക മാത്രമേ ഇതുകൊണ്ട് സംഭവിക്കൂ എന്നും കേന്ദ്രമന്ത്രി പത്തനംതിട്ടയിൽ പ്രതികരിച്ചു.