- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാനിൽ ഇന്നോവാ കാറും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു: ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ ആശുപത്രിയിൽ
തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നോവാ യാത്രക്കാരനായ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം നടന്നത്. ഇന്നോവാ നിയന്ത്രണംവിട്ട് ട്രെയിലറിനു മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇന്നോവ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നു ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും ഇന്നോവ വലിച്ചെടുത്തത്. ഇന്നോവ വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരിച്ചത്.



