- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകാര്യം-കഴക്കൂട്ടം ദേശീയ പാതയിൽ നടക്കാനിറങ്ങിയ പ്രഥമാധ്യാപകൻ അജ്ഞാതവാഹനമിടിച്ച് മരിച്ചു; വാഹനം നിർത്തിയില്ല; മരിച്ചതുകൊട്ടാരക്കര ചക്കുവരയ്ക്കൽ സ്‌കൂളിലെ പ്രഥമാധ്യാപകൻ സുരേഷ് കുമാർ
തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രഥമാധ്യാപകൻ അജ്ഞാതവാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ജിഎച്ച്എസ് സ്‌കൂളിലെ പ്രഥമാധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപ്പാർട്ട്‌മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനിൽ സുരേഷ് കുമാർ(55) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയിൽ മാങ്കുഴിക്കു സമീപമായിരുന്നു അപകടം. ശ്രീകാര്യം ചാവടിമുക്കിലെ അപ്പാർട്ട്‌മെന്റിൽനിന്ന് പാങ്ങപ്പാറ ഭാഗത്തേക്കു നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. റോഡിന്റെ മധ്യത്ത് പരിക്കേറ്റ നിലയിൽ കിടന്ന സുരേഷ് കുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി. ഇടിച്ചിട്ട വാഹനം കണ്ടെത്താൻ സിസിടിവി പരിശോധനയാണ് നടത്തുന്നത്.
സുരേഷ് കുമാർ ദീർഘകാലം തിരുവനന്തപുരം എസ്.എം വി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: കെ.എ.രൂപ(സീനിയർ സൂപ്രണ്ട്, ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റ്, തിരുവനന്തപുരം). മക്കൾ, ഡോ. കെ.എസ്.സൗരവ്, കെ.എസ്.സന്ദീപ്.



