തൃശ്ശൂർ: ബിജെപി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയിൽ സമൂഹത്തിന്റെ വിവ്ധ തുറകളിൽ മികവ് തെളിയിച്ച വനിതകൾ വേദിയിലെത്തും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ(മിന്നുമണി), ഗായിക വൈക്കം വിജയലക്ഷ്മി, പെൻഷൻ കുടിശിക കിട്ടുന്നതിനായി സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി ഉൾപ്പടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടാണ് ഈ പരിപാടി നടത്തുന്നത്. ദക്ഷിണേന്ത്യയിലും കേരളത്തിലും ബിജെപിയുടെ അടിത്തറ വർധിപ്പിക്കാനായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു,

ബിജെപിക്കൊപ്പം നിൽക്കുന്ന കൈസ്തവപുരോഹിതർ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ് സിപിഎം ശ്രമം. മത പുരോഹിതന്മാരുൾപ്പെടെ ബിജെപിയിൽ ചേരുന്നവർക്കെതിരായ നീക്കത്തെ നേരിടും. ഇരു മുന്നണികളുടേയും പതനം കേരളത്തിൽ ആസന്നമായിരിക്കുന്നു. വർഗ്ഗീയ, വോട്ട് ബാങ്ക് രാഷ്ടീയത്തിത്ത് കേരളത്തിലിനി ആയുസ്സില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.