- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചു വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു
അടൂർ: മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആൾ സ്റ്റേഷനിലെത്തിയപ്പോൾ കുഴഞ്ഞുവീണു മരിച്ചു. അടൂർ കണ്ണംകോട് ചരിഞ്ഞവിളയിൽ ഷെരീഫ് (61) ആണ് മരിച്ചത്. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. സുനിൽകുമാറിനെ ചുമതലപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് 1.15-നാണ് സംഭവം. അടൂർ കെ.പി.റോഡിൽ മരിയ ആശുപത്രിക്കു സമീപത്തുനിന്നാണ് മദ്യപിച്ച് സ്കൂട്ടർ ഓടിച്ചെന്ന പേരിൽ എസ്.െഎ.യുടെ നേതൃത്വത്തിൽ ഷെരീഫിനെ പിടികൂടിയത്. തുടർന്ന് ജീപ്പിൽ സ്റ്റേഷനിൽ എത്തിക്കുക ആയിരുന്നു. ജീപ്പിൽ നിന്നും ഇറങ്ങിയ ഷെരീഫ് സ്റ്റേഷന് അകത്തേക്കുകയറവേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇദ്ദേഹം സ്റ്റേഷനിൽ എത്തിയപ്പോൾത്തന്നെ ശാരീരിക അസ്വസ്ഥതകൾ കാണിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഷെരീഫ് സ്റ്റേഷനിലേക്ക് കയറുമ്പോൾ കുഴഞ്ഞുവീഴുന്നതാണ് കാണുന്നതെന്ന് ഡിവൈ.എസ്പി. ആർ.ജയരാജ് പറഞ്ഞു. സി.ജെ.എമ്മിന്റെ ചാർജുള്ള തിരുവല്ല മജിസ്ട്രേറ്റ് എസ്.ജെ.അരവിന്ദ്, അടൂർ ആർ.ഡി.ഒ. എ.തുളസീധരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിലെ മൃതദേഹപരിശോധന കഴിഞ്ഞേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നും ഡിവൈ.എസ്പി. അറിയിച്ചു.
ഹംസത്താണ് ഷെരീഫിന്റെ ഭാര്യ. മക്കൾ: രഹ്ന, ഷഹ്ന. മരുമകൻ: ഷമിം.