- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ
പുതുശ്ശേരി: പുതുവർഷ രാത്രി ആഘോഷത്തിനെത്തിച്ച മൂന്നു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ കോഴിപ്പാറ സ്വദേശി ജോൺ ജോസഫ് (രാജു39), വാളയാർ കനാൽപ്പിരിവ് പാമ്പാംപള്ളം സ്വദേശി ആന്റണി മാത്യു (കുഞ്ഞൻ38) എന്നിവരെയാണു കസബ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കഞ്ചിക്കോട് മേനോൻപാറ റോഡ് പോക്കാന്തോട് നിന്നു പിടികൂടിയത്. സ്കൂട്ടറിനുള്ളിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒഡീഷയിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്കു മടങ്ങുന്നതിനിടെയാണു കഞ്ചാവു വാങ്ങിയതെന്നും ഇവ പുതുവത്സരാഘോഷത്തിനായി എത്തിച്ചതാണെന്നും പൊലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ പി.എ.ബാബുരാജൻ, ടി.എ.ഷാഹുൽ ഹമീദ്, എഎസ്ഐമാരായ എ.ജതി, സി.റെജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, എസ്.ജയപ്രകാശ്, പി.പ്രിൻസ് എസ്.അശോക്, കെ.സി.ശ്രീക്കുട്ടി, ഹോംഗാർഡ് സി.ഉണ്ണി എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.